Friday, May 28, 2021

ബ്ലോഗിൽ _

 പഠിച്ച് ബോറടിക്കുമ്പോൾ 

  1. wordpress / blogger / google sites ഉപയോഗിച്ച് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടാക്കുക 

  2. wordpress app മൊബൈലിൽ download ചെയ്യാം ' പിന്നെ blog പണി easy ആയി 

  3. blog ഉണ്ടാക്കി അതിൽ കുറിപ്പുകൾ , കഥ ,കവിത , അനുഭവക്കുറിപ്പുകൾ , വായനാ കുറിപ്പുകൾ , ഫോട്ടോസ് (അടിക്കുറിപ്പോടെ) , ചിത്രങ്ങൾ , ലഘുപരീക്ഷണങ്ങൾ , ആലാപനങ്ങൾ, വീഡിയോ , ജിയോജിബ്ര ഔട്ട്പുട്ടുകൾ , പഴമൊഴികൾ ( തരം തിരിച്ച്) , ഉപദേശങ്ങൾ , നാട്ടുവിശേഷങ്ങൾ , നാട്ടു ചരിത്രം , കുടുംബചരിത്രം , പാചകക്കുറിപ്പ് , അലക്ക് - ഉണക്ക് - മടക്ക്‌ കുറിപ്പുകൾ , താരാട്ട് പാട്ടുകൾ , നാടൻ പാട്ടുകൾ , നാട്ടു ഫലിതങ്ങൾ , നാട്ടിലെ സവിശേഷ വ്യക്തികളെ നന്നായി പരിചയപ്പെടുത്തൽ , വീട്ടു സാമാനങ്ങൾ ലിസ്റ്റ് , വീട്ടു നാമങ്ങൾ ( കട്ടില , ഉത്തരം , ജനൽ , ലിൻറൽ ..) വീട്ടു ക്രിയകൾ ( അടിക്കുക , ചിരവുക ..) ഓമനപ്പേരുകൾ , ഓർമക്കുറിപ്പുകൾ , സിനിമ - പാട്ട് - പുസ്തകം ആസ്വാദന കുറിപ്പുകൾ , പുതിയ പാട്ടുകൾ - ആൽബങ്ങൾ പരിചയപ്പെടുത്തൽ തുടങ്ങി എന്തും post ചെയ്യുക Share ചെയ്യുക . 

  4. നിങ്ങളുടെ ഏതു പോസ്റ്റും വായിക്കാൻ ഞങ്ങൾ റഡി 

  5. നിങ്ങളുടെ ചുറ്റുവട്ടത്ത് നിങ്ങൾക്ക് പരിചയമുള്ള കേമപ്പെട്ടവരുടെ - വിദഗ്ധരുടെ കാറ്റലോഗ് google doc ൽ തയാറാക്കുക . ഷെയർ ചെയ്യൂ.. 300 പേരെങ്കിലും ഓരോരുത്തർക്കും കിട്ടും . ( ഉദാ: xxx- മന്ത്രവാദി - അഡ്രസ്സ് - ഫോൺ നമ്പർ . ഉദാ: xxx- മിഡ്വൈഫ് - വിലാസം - ഫോൺ നമ്പർ ) 

  6. നിങ്ങളുടെ അടുത്തുള്ള ലൈബ്രറിയിൽ ഉള്ള പുസ്തക ലിസ്റ്റ് . ( പുസ്തക നാമം - എഴുതിയ ആൾ - പുസ്തകഇനം ..) ആദ്യഘട്ടത്തിൽ 250 പുസ്തകം ഗൂഗിൾ ഡോക്കിൽ ചേർത്ത് ഷെയർ ചെയ്യൂ 

  7. നിങ്ങളുടെ വീട്ടിലെ ഭക്ഷണങ്ങൾ - ചരിത്രം , ആരോഗ്യ പരമായ മികവ് തുടങ്ങിയവ ഗൂഗിൾ ഡോക്കിൽ ശേഖരിക്കുക .ഷെയർ ചെയ്യുക

  8. 100 കളിപ്പാട്ടങ്ങൾ ഉണ്ടാക്കി ഫോട്ടോ ഷെയർ ചെയ്യൂ . ഒരു ദിവസം ഒന്ന് മാത്രം 

  9. ആഴ്ചയിൽ ഒരു ഇൻറർവ്യൂ : അമ്മ മുത്തശ്ശി അയൽക്കാർ ..അവരുടെ ജീവ ചരിത്ര കഥ കേട്ട് ബ്ലോഗിൽ എഴുതു ( സ്വകാര്യത ഉറപ്പാക്കണം ) 

  10. നിങ്ങളുടെ വീട്ടിരിക്കുന്ന സ്ഥലം - ഭൂമിയുടെ മാറ്റങ്ങൾ - ജിയോഗ്രഫി , പരിസ്ഥിതി , സ്ഥല വില , ജലലഭ്യത തുടങ്ങിയവയുടെ 100 വർഷത്തെ മാറ്റങ്ങൾ അന്വേഷിച്ച് എഴുതു ഷെയർ ചെയ്യൂ 

  11. നിങ്ങളുടെ ഗ്രൈൻഡർ , മിക്സി ,ചിരവ , ചോറു വെക്കുന്ന പാത്രം , ടി.വി , മൊബൈൽ എന്നിവയുടെ വില , അവകൊണ്ടുള്ള ഉപയോഗനേട്ടം എന്നിവ പഠിച്ച് താരതമ്യം ചെയ്യുക 

  12. മുണ്ട് - സാരി - ഷാൾ ( ഏതെങ്കിലും ഒന്ന് ) കൊണ്ടുള്ള 100 ഉപയോഗങ്ങൾ എഴുതു 

  13. ടി.വി കൊണ്ടുള്ള 100 ഉപയോഗങ്ങൾ കണ്ടെത്തു 

  14. നിങ്ങളുടെ വീട്ടിലെ ഒരു ദിവസത്തെ waste ആകെ എത്ര ? ഒരു മാസത്തെ കണക്കെടുക്കൂ ( ഗ്രാം കണക്കിൽ ) 

No comments:

Post a Comment