Monday, October 26, 2020

SA Related [ Daily Work]

            സുഹൃത്തേ 

  • എല്ലാ ദിവസവും വൈകീട്ട് 7 മണിക്ക് നിർദ്ദേശിക്കുന്ന ഒരു യൂണിറ്റ് പഠിച്ച് സെൽഫ് അസ്സെസ്സ്മെന്റ് [SA]സബ്മിറ്റ് ചെയ്യണം
  • 2-7 നിർദ്ദേശിക്കുന്ന യൂണിറ്റ് ശരിക്ക് പഠിക്കാനുള്ള സമയം ആണ്
  • ഓരോ യൂണിറ്റിലേയും പ്രധാനാ ആശയവും ഉപാശയങ്ങളും ലിങ്കിൽ നോക്കി വെക്കണം . അത് എത്രത്തോളം മനസ്സിലായി എന്നാണ് SA
  • ദിവസവും ചെയ്യൂ
  • ഓരോ ദിവസവും എതു യൂണിറ്റെന്ന് അറിയിക്കാം
  • ടീച്ചറോട് ഒരു യൂണിറ്റിൽ നിന്ന് 2 ചോദ്യങ്ങൾ ഉഷാറായി ചോദിക്കാം
  • ടീച്ചർ പ്രതികരണം ഈ ലിങ്കിൽ കാണാം
  • എന്തെങ്കിലും പ്രയാസം നേരിട്ടാൽ മെസ്സെജ് അയക്കൂ

Sunday, October 4, 2020

Teaching Note 201.01

ലിംഗസമത്വവിദ്യാഭ്യാസം 

201-01

ലിംഗഭേദവും ലൈംഗികതയും 

  • ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തിൽ സ്ത്രീ എന്നും പുരുഷനെന്നും വേർതിരിക്കുന്നതിന് ലൈംഗികത എന്ന് പറയുന്നു
  • സ്ത്രീയെന്നും പുരുഷനെന്നും കണക്കാക്കുന്നതിനൊപ്പം സമൂഹത്തിൻ്റെ മനശാസ്ത്ര പരവും സാംസ്കാരികവും സാമൂഹികവുമായ ആശയങ്ങളും സങ്കല്പങ്ങളും കൂടിച്ചേരുമ്പോൾ അത് ലിംഗഭേദമായി മാറുന്നു
  • സമൂഹത്തെ നിയന്ത്രിക്കുന്നതും ആധിപത്യം പുലർത്തുന്നതും പുരുഷാധിപത്യ മൂല്യങ്ങളാണ് പൊതുവെ

ചോദ്യം  

201-01-A : ആൺകുട്ടി / പെൺകുട്ടി എന്നനിലക്ക് നിങ്ങൾക്ക് വീട്ടിൽ എന്തെങ്കിലും വിലക്കുകൾ അനുഭവപ്പെട്ടിട്ടുണ്ടോ?‌ ഒരു സംഭവം പറയൂ

ഹിന്റ് : അതെടുക്കരുത് , അവിടെ പോകരുത്, അത് ചെയ്യരുത് , അത് ചെയ്യ് , അത് കഴിക്കാം, അത് കഴിക്കരുത്....

201.01 B : എന്തെങ്കിലും കാര്യത്തിൽ - ഇത് ഞാൻ ആൺ / പെൺ ആയതുകൊണ്ടാണല്ലോ എന്നു തോന്നിയിട്ടുണ്ടോ?

201.01 C : വീട്ടിൽ നിന്ന് പുറത്ത് [ സ്കൂൾ ..] ആൺ/ പെൺ വ്യത്യാസം അനുഭവിച്ചിട്ടുണ്ടോ? ഹിന്റ്: ജോലികൾ, ഇരിപ്പിടം, അദ്ധ്യാപികയുടെ ശിക്ഷ , ...... 

തുടരാം  .....  


Friday, October 2, 2020

TM General 1111

1111


  • ഇന്നലെ ഗാന്ധി ജയന്തി ദിനം
  • ശുചീകരണവാരം ഓർമ്മയില്ലെ?
  • ഇപ്പൊഴും ആവശ്യമാണ് . പരിസരം നന്നായിരിക്കണം
  • ഇപ്പോ ഈ ഓൺലയിൻ ക്ളാസ് കാലത്ത് നമ്മുടെ സാമഗ്രി ഫോൺ ആണല്ലോ ?
  • ഒന്ന് ശുചീകരിച്ചാലോ ?
  • ഫയലുകൾ കളയാനല്ല. അടുക്കിവെക്കാൻ , സ്ഥലം ഉണ്ടാക്കാൻ .
  • എന്തൊക്കെ ഫയലുകൾ ഉണ്ട് ?
  • എവിടേക്കാ കോപ്പി ചെയ്തു വെക്കാ ? പെൻഡ്രൈവ്? മെമ്മറികാർഡ്?
  • എല്ലാരും പരസ്പരം ആലോചിച്ച് ചെയ്യണം . ഫോൺ സ്പീഡ് കൂടട്ടെ !

ഇനി

ഒരു കവിത കേൾക്കാം. കവിത കേട്ടതിനു ശേഷം ടെലഗ്രാമിലെ ലിങ്ക് വീണ്ടും ക്ളിക്ക് ചെയ്യുകയോ ബ്രൗസർ  തുറക്കുകയോ ചെയ്യുക 

ലിങ്ക് ഇതാ

see more